ബംഗ്ലദേശും ബംഗാളും ഒരു ഭാഷയും ഒരു സംസ്കാരവുമുള്ള നാടുകളാണ്. ബംഗ്ലാദേശിൽ അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളും അധികാര അട്ടിമറിയും തുടർന്നുണ്ടായ സംഭവവി കാസങ്ങളും ബംഗാൾ ജനതയുടെ മനസ്സിൽ വലിയ മുറിപ്പാടുകൾ സൃഷ്ടിക്കുകയുണ്ടായി.

ബംഗാളികൾ തങ്ങളുടെ അഭിമാനസ്തംഭമായി കണക്കാക്കുന്ന മഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രതിമകൾ തച്ചുടച്ചതും അദ്ദേഹമെഴുതിയ ദേശീയഗാനം ബംഗ്ളാദേശ് ഉപേക്ഷിക്കാൻ തീരുമാനിച്ചതും ന്യുനപക്ഷമായ ഹിന്ദുക്കൾക്കും അവരുടെ ആരാധനാലയങ്ങൾക്കു മെതിരേ നടന്ന വ്യാപക അക്രമ ങ്ങളും പശ്ചിമബംഗാൾ ജനതയെ രോഷാകുലരാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിലെ പലർക്കും ബംഗാളിൽ കുടുംബ ബന്ധങ്ങളുണ്ട്. കൊൽക്കത്ത ധാക്കാ മൈത്രി എക്സ്പ്രസ്സ് ട്രെയിൻ അക്കാരണം കൊണ്ടുകൂടിയാണ് ഓടിത്തുടങ്ങിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് വിളയുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ് അതായത് മൊത്തം ഉദ്പ്പാദന ത്തിന്റെ 23.51%. ഒന്നാം സ്ഥാനത്തുള്ള ഉത്തർപ്രദേശിലെ ഉദ്പ്പാദനം 29.65 % ആണ്.

ബീഹാറിൽ 17 % വും ഗുജറാത്ത്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 7 % വുമാണ് ഉരുളക്കിഴ ങ്ങിന്റെ ഉദ്പാദനം.ആസാം, ജാർഖണ്ഡ്,ഒറീസ്സ,ഛത്തീസ്‌ ഗഡ്‌ സംസ്ഥാനങ്ങളിൽ ഉദ്പ്പാദനം 1.5 % ആണ്. ഉരുളക്കിഴങ്ങുദ്പ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

വാർഷിക ഉദ്പ്പാദനം 5.6 കോടി ടൺ ആണ്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ ഉദ്പ്പാദനം 9.5 കോടി ടൺ ആണ്. ബംഗ്ലാദേശ് ഉരുളക്കിഴങ്ങ് ഇറക്കുമതി പൂർണ്ണമായും ആ ശ്രയിക്കുന്നത് ഇന്ത്യയെയാണ്. പശ്ചിമബംഗാളിൽ നിന്നുള്ള ഉരുളക്കിഴങ്ങാണ് അവിടേക്കു പൊയ്ക്കൊണ്ടിരുന്നത്. അടുത്തുകിടക്കുന്ന സഥലമായതിനാൽ ട്രക്ക് വാടക കുറയുകയും പുതിയ കിഴങ്ങുകൾ ലഭിക്കുകയും ചെയ്യും എന്നതായിരുന്നു നേട്ടം.

എന്നാൽ ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കാര്യങ്ങളാകെ മാറ്റി മറിച്ചു. പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങിന് സാധാരണ 28 -30 രൂപയേ കിലോ വിലയു ണ്ടാകുകയുള്ളു. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ മൂലം കയറ്റുമതി നിലയ്ക്കുകയും വ്യാപാരികൾ 3.5 ലക്ഷം ടൺ കിഴങ്ങു് വിവിധ ഗോഡൗ ണുകളിൽ ശേഖരിച്ചുവയ്ക്കുകയും ചെയ്തു. 

ഇതെല്ലം ബംഗ്ലാദേശി ലേക്ക് കയറ്റി അയക്കാൻ വേണ്ടിയാണ് ശേഖരിച്ചിട്ടു ള്ളത്. സ്ഥിതി അവിടെ ശാന്ത മായാൽ കയറ്റുമതി മുറപോലെ നടക്കും. ഉരുളക്കിഴങ്ങ് ,സവാള, പരിപ്പ്, എലിസ മൽസ്യം, ചോറ്, പഴങ്കഞ്ഞി ഇവ ബംഗാളികളുടെ മുഖ്യആഹാര വസ്തുക്കളാണ്‌. റൊട്ടി, ചപ്പാത്തി ഒന്നും അവർ അധികം കഴിക്കാറില്ല.

കഴിഞ്ഞ പ്രാവശ്യമുണ്ടായ ചുഴലിക്കാറ്റും പേമാരിയും ബംഗാ ളിലെ കിഴങ്ങു കർഷകരെ ബുദ്ധിമുട്ടിലാക്കി ഉദ്പ്പാദനം ഗണ്യമായി കുറയുകയുണ്ടായി. അതുമൂലം ഇപ്പോൾ ബംഗ്ലാ ദേശ് കമ്പോളത്തിൽ ഒരു കിലോകിഴ ങ്ങിന് 45 രൂപവരെ വിലയുയർന്നു.

കമ്പോളത്തിൽ വില ഉയരുകയും വ്യാപാരികൾ വലിയ തോതിൽ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യാൻ ഉരുളക്കിഴങ്ങ് ഗോഡൗണുകളിൽ ശേഖരിക്കുകയും ചെയ്തതിൽ കുപിതയായ മമതാ ദീദി ബംഗാളിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള കിഴങ്ങു കയറ്റുമതി പൂർണ്ണമായും ഇന്നലെ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.

കേന്ദ്രവും വ്യാപാരികളും ചേർന്ന് വിലക്കയറ്റം സൃഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കിഴങ്ങു കയറ്റുമതി ചെയ്യാന നുവദി ക്കില്ലെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു.

എന്നാൽ തങ്ങൾ കയറ്റുമതിക്കായി ശേഖരിച്ച കിഴങ്ങ് ഓപ്പൺ മാർക്കറ്റിൽ നൽകാൻ കഴിയില്ലെന്നും മമതാ സർക്കാരിന്റെ തീരുമാനം മൂലം 3.5 കോടി ടൺ ഉരുള ക്കിഴങ്ങു് നശിക്കാനിടയാകുമെന്നും വ്യാപാരിസംഘടനകൾ അറിയിച്ചു..പക്ഷേ ഇതൊക്കെ കേട്ടാൽ ദീദിയുണ്ടോ കുലുങ്ങുന്നു 

By admin

Leave a Reply

Your email address will not be published. Required fields are marked *