മഡ്രിഡ്: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുന്‍ മേധാവി റോഡ്രിഗോ ററ്റോയെ അഴിമതിക്കേസുകളില്‍ മഡ്രിഡ് കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു.
നികുതിവെട്ടിപ്പ്, പണം തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ (11)കേസുകളില്‍ ഒരുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ.
ഒരുവര്‍ഷം നീണ്ട വിചാരണ
2010മുതല്‍ 12 വരെയുള്ള കാലയളവില്‍ സ്പാനിഷ് ധനകാര്യസ്ഥാപനമായ ബാങ്കിയയുടെ ചെയര്‍മാനായിരുന്ന കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്ത് ആഡംബരച്ചെലവുകള്‍ നടത്തിയെന്ന കേസില്‍ 2017 മുതല്‍ രണ്ടു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു.
2004 മുതല്‍ 2007 വരെയുള്ള സമയത്താണ് ഐ.എം.എഫ് മേധാവിയായത്. 1996 മുതല്‍ 2004 വരെ കണ്‍സര്‍വേറ്റിവ് പീപ്ള്‍സ് പാര്‍ട്ടി ഭരണകാലത്ത് സ്പെയിന്‍ ഉപപ്രധാനമന്ത്രിയായിരുന്നു.