സിറിയ: സിറിയയിലെ പുതിയ അധികാരകേന്ദ്രമായി മാറിയ ‘ ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച് ടി സ്) നേതാവ് മുഹമ്മദ് അൽ ജൂലാനി അഥവാ അഹ്‌മദ് അൽ ഷാര , ലിയാ ഖൈറല്ല എന്ന വനിതയ്‌ക്കൊപ്പമെടുത്ത ഈ ഫോട്ടോ ഇപ്പോൾ വലിയ വിവാദമാണ് ലോകമൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്.
ഷാര ക്കൊപ്പം ഫോട്ടോയെടുക്കാൻ അഭ്യർത്ഥന നടത്തിയ ലിയാ ഖൈറല്ല എന്ന യുവതിയോട് തുണികൊണ്ട് തലമറയ്ക്കാൻ ഷാര ആവശ്യപ്പെടുകയും അവരതനുസരിച്ച് അവർ ധരിച്ചിരുന്ന ഓവര്കോട്ടിന്റെ ഹെഡ് തലയിട്ടുകൊണ്ട് ഫോട്ടോയെടുക്കുകയും ചെയ്തതാണ് ഇപ്പോൾ പുരോഗമനവാദികളും മതമൗലിക വാദികളും വലിയ വിവാദമായി ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്.
സിറിയയിൽ ഇത്തരത്തിൽ ഹിജാബ് ധരിക്കുന്ന ഏർപ്പാടില്ല. സുന്നി മുസ്‌ലിം വിഭാഗങ്ങളെക്കൂടാതെ അവിടെ ക്രിസ്ത്യൻ,അൽവായിൻ ,ദ്രൂസ് ,ഇസ്മായിയിലി മതവിഭാഗങ്ങൾ അധിവസിക്കുന്ന നാടാണ് സിറിയ. സ്ത്രീ കൾ വിദ്യാഭ്യാസ – സാമൂ ഹ്യമേഖലകളിൽ വളരെയേറെ പുരോഗതി കൈവരിച്ചിട്ടുമുണ്ട്.
ലിയാ ഖൈറല്ല എന്ന യുവതിയോട് തല മറയ്ക്കാൻ പറഞ്ഞതാണ് സിറിയയിലെയും മറ്റു രാജ്യങ്ങളിലെയും പുരോഗമനവാദി സമൂ ഹത്തെ ക്രൂദ്ധരാക്കിയിരിക്കുന്നത്. ഇത് അഫ്‌ഗാനിസ്ഥാൻ ,ഇറാൻ ഒക്കെപോലെ രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കാനുള്ള തുടക്ക മാണെന്ന ഭീതിയാണ് അവർ പങ്കുവയ്ക്കുന്നത്.
ഷാരയുടെ ഈ നീക്കം രാജ്യത്തെ പിന്നോക്കം നയിക്കുമെന്നും നാട് വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും ആളുകൾ ഭയപ്പെടുന്നു. ഫ്രാൻസ് 24 അറബ് ചാനൽ പുറത്തുവിട്ട മുന്നറിയി പ്പിൽ രാജ്യം ഇരുണ്ട യുഗത്തിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയെ ന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാൽ സിറിയയിലെയും മറ്റു നാടുകളിലെയും ഇസ്‌ലാമിക മതമൗലികവാദികളും തീവ്രവാദ സംഘട നകളും ഷാരയുടെ ചെയ്തിയെ അനുകൂലിക്കുന്നതിനുപകരം അവരും അതിശക്ത മായി വിമര്ശിച്ചിരിക്കുകയാണ്.
സ്ത്രീക്ക് ബന്ധമില്ലാത്ത പുരുഷനുമൊത്തുള്ള സാമീപ്യം അസ്വീകാര്യമാണെന്നും ശരി യത്ത് പ്രകാരം ശാലീനയല്ലാത്ത – മേക്കപ്പണിയുന്ന സ്ത്രീകളെ ഒഴിവാക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
പബ്ലിസിറ്റിക്കും ഇമേജ് സൃഷ്ടിക്കാനും ഇസ്ലാമിക നിയമങ്ങളിൽ നടത്തുന്ന ഇത്തരം ഇടപെടലുകൾ പൂർണ്ണമായും തള്ളിക്കയുന്ന തായും നിരവധി മൗലവിമാരും എച്ച് ടി സ് ൽ നിന്നും പുറത്തുപോയ വരും ഷാരയുടെ എതിരാളികളും ഷാര മുൻപ് പ്രവർത്തിച്ചിരുന്ന അൽ ഖായിദയും വ്യക്തമാക്കുകയുണ്ടായി.
എന്തായാലും ഇരു ഭാഗത്തുനിന്നുമുള്ള ആക്രമണ ശരങ്ങളുടെ നടുവിലാണ് ഇപ്പോൾഎച്ച് ടി സ് തലവൻ അഹമ്മദ് അൽ ഷാര.