ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിച്ചു. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട് അതിക്രമിച്ചു കയറിയത്.
മുദ്രാവാക്യം വിളിച്ചാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്.
പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസിലെ നടപടിയില്‍ മണിക്കൂറുകള്‍ക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *