ഡല്‍ഹി: ബിആര്‍ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വാക്‌പോര് രൂക്ഷമാകുന്നു.
ഞായറാഴ്ച അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് 150 വ്യത്യസ്ത നഗരങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പദ്ധതിയിടുന്നത്.

ലോക്സഭ, രാജ്യസഭ, സിഡബ്ല്യുസി അംഗങ്ങളില്‍ നിന്നുള്ള എംപിമാരാകും ഈ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള 150 വ്യത്യസ്ത നഗരങ്ങളില്‍ പത്രസമ്മേളനം നടത്താനുള്ള നീക്കത്തെക്കുറിച്ച് ശനിയാഴ്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അറിയിച്ചിരുന്നു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *