ബെംഗളൂരു: സ്വകാര്യ പാര്‍ട്ടികളുടെ മറവില്‍ കാമുകിമാരെ പരസ്പരം കൈമാറ്റം നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഹരീഷ്, ഹേമന്ത് എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്.
ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കാളികളെ കൈമാറ്റം ചെയ്യുന്നതിനും സ്ത്രീകളെ ബലപ്രയോഗത്തിലൂടെയും ബ്ലാക്ക്മെയിലിലൂടെയും ചൂഷണം ചെയ്യുന്നതിനുമാണ് ഇവര്‍ക്കതിരെ കേസെടുത്തത്.
ഇവരുടെ പദ്ധതിയില്‍ പങ്കാളിയാകാന്‍ നിര്‍ബന്ധിച്ചെന്ന് കാണിച്ച് ഒരു യുവതി സിസിബിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്
പ്രതികളുമായും അവരുടെ പരിചയക്കാരുമായും അടുത്ത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതികള്‍ തന്നെ നിര്‍ബന്ധിച്ചതായി ഇര വെളിപ്പെടുത്തി. എതിര്‍ത്തപ്പോള്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.
പ്രതികളിലൊരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികള്‍ ഇരയുടെ വിശ്വാസം ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരുമായി അടുത്ത ബന്ധത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തു
യുവതി വിസമ്മതിച്ചപ്പോള്‍ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്നും മുമ്പ് സമാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.