ഭോപ്പാല്‍: സ്റ്റീം മെഷീന്‍ ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസി മുറിക്കകത്ത് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതിയെ പിടികൂടുന്നതിന് പകരം യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവും വീട്ടുകാരും. ഭോപ്പാലിലാണ് സംഭവം.
സംഭവത്തില്‍ കുറ്റമാരോപിച്ച് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി തേയ്ക്കുകയും ചെയ്തു
രണ്ട് മണിക്കൂറോളം നഗ്‌നയാക്കി നിര്‍ത്തി അടിക്കുകയും ചവിട്ടുകയും തുടകളിലും സ്വകാര്യ ഭാഗങ്ങളിലും ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു.
ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.