തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയറിയിച്ച് സി.പി.എം നേതൃത്വം.
 ഇന്നലെ നടന്ന പാർട്ടി സംസ്ഥാന സെ്രകട്ടേറിയറ്റ് യോഗത്തിൽ വിഷയം പരാമർശിക്കപ്പെട്ടെങ്കിലും സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ച നടപടിക്രമത്തിൽ പാളിച്ചയില്ലെന്നായിരുന്നു പാർട്ടി വിലയിരുത്തിയത്.

 ഇക്കാര്യത്തിൽ സി.പി.ഐ ഉയർത്തിയ വിമർശനത്തെ പൂർണ്ണമായും യോഗം തള്ളിക്കളയുകയും ചെയ്തുവെന്ന തരത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ഇതോടെ സി.പി.ഐ കൂടുതൽ അപഹാസ്യരായി.

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത് കുമാറിനെതിരെ ആദ്യം മുതൽ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത് വന്നിരുന്നു.

 
അനധികൃത സ്വത്ത് സമ്പാദനം, വീട് നിർമ്മാണം, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച, തൃശ്ശൂർ പൂരം കലക്കൽ വിവാദം എന്നിവയിൽ അന്വേഷണം നേരിടുന്ന അജിത്തിനെ ഡി.ജി.പിയാക്കാൻ മന്ത്രിസഭാ തീരുമാനമെടുത്തത് അജിത്തിനുള്ള സർക്കാരിന്റെ പരിരക്ഷ കൂടിയാണ് വെളിപ്പെടുത്തുന്നത്.

വഞ്ചിയൂരിൽ റോഡിന്റെ നടുവിൽ സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.
 

അമ്മായിയമ്മയെ കാണാൻ ഉരുട്ടി ഉരുട്ടി പോകുന്നവരാണ് അന്ന് റോഡിലൂടെ വന്നതെന്നും അത്യാവശ്യക്കാരല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ പ്രയോഗം വെറും ആലങ്കാരികം മാത്രമാണെന്ന ന്യായീകരണമാണ് സി.പി.എം നടത്തുന്നത്. വിജയരാഘവന്റെ പരാമർശത്തെ തള്ളിക്കളയാൻ സംസ്ഥാന സെക്രട്ടറി പോലും മുതിർന്നില്ലെന്നതും ശ്രദ്ധേയമാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് പണമിടപാട് കേസിൽ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തിൽ ഉത്കണ്ഠയില്ലെന്നും എം.വി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *