പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തെന്ന് പരാതി. കോട്ടായ് സ്വദേശി മന്‍സൂറിന്റെ വാഹനങ്ങളാണ് അക്രമിസംഘം തകര്‍ത്തത്. കാര്‍, ബൈക്ക്, ടിപ്പര്‍ ലോറി, ട്രാവലറുകള്‍ എന്നിവ ഉള്‍പ്പടെ എട്ട് വാഹനങ്ങളാണ് തകര്‍ത്തത്.
ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. മന്‍സൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മില്‍ ഡ്രസ് കോഡിന് പണം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.