പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തിനു പിന്നാലെ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
ഇന്ന് പുലര്‍ച്ചെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്താണ് സംഭവം. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഇരുവരും മരിക്കുകയായിരുന്നു.