ന്യൂ യോർക്ക് സംസ്ഥാനത്തെ ആദ്യ ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡർ (എ എ പി ഐ) കമ്മീഷൻ നിലവിൽ വന്നു. നീത ഭാസിൻ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ അംഗമായി.
ഇന്ത്യൻ  അമേരിക്കൻ സംരംഭകയായ ഭാസിൻ എന്നും ദക്ഷിണേഷ്യൻ സംസ്കാരം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. യുഎസിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ പരസ്യ ഏജൻസിയായ എ എസ് ബി കമ്മ്യൂണികേഷൻസ് ആരംഭിച്ചു.
അവരുടെ ഇവന്റ് ഗുരു വേൾഡ്‌വൈഡ് ആണ് 2013ൽ ടൈംസ് സ്‌ക്വയറിൽ ദീപാവലി സംഘടിപ്പിച്ചത്. ലണ്ടനിൽ മഹാത്മാ ഗാന്ധി അവാർഡ് ലഭിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തി അവാർഡും.
എ എ പി ഐ സമൂഹങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രീകരിച്ചാണ് കമ്മിഷൻ പ്രവർത്തിക്കുക. സാമ്പത്തിക വളർച്ച, സാമൂഹ്യ  സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങൾക്കു പുറമെ വിദ്വേഷ കുറ്റങ്ങൾക്കെതിരെ പോരാടുകയും ചെയ്യും.
ഗൗരവ് വസിഷ്ട് ആണ് കമ്മീഷന്റെ ചെയർ.ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ ജെന്നിഫർ രാജ്‌കുമാർ ആണ് ഈ കമ്മീഷനു രൂപം നൽകാനുളള ബിൽ കൊണ്ടുവന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed