ബെര്‍ലിന്‍: കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുട്ടിയടക്കം രണ്ടുമരണം. 68-ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്.കിഴക്കൻ സംസ്ഥാനമായ സാക്‌സോണി-അൻഹാൾട്ടിൽ താമസിക്കുന്ന സൗദി അറേബ്യയിൽ നിന്നുള്ള 50 വയസ്സുള്ള മെഡിക്കൽ ഡോക്ടറാണ് പേര് വെളിപ്പെടുത്താത്ത പ്രതിയെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെർലിനിൽ നിന്ന് 130 കിലോമീറ്റർ (80 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലാണ് സംഭവം നടന്നത്. പൊലീസ് കമാൻഡോകൾ നഗരം വളയുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സർക്കാർ വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം വൈകിട്ട് ഏഴുമണിയോടെ കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *