ഡല്‍ഹി: മഗ്ഡെബര്‍ഗിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റി രണ്ട് പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന 50 വയസ്സുള്ള സൗദി ഡോക്ടറെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ തലേബ് മുസ്ലീമാണെങ്കിലും ഇസ്ലാമിന്റെ കടുത്ത വിമര്‍ശകനാണ്. കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപക്ഷ ജര്‍മ്മന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയെ (എഎഫ്ഡി)യാണ് ഇയാള്‍ പിന്തുണയ്ക്കുന്നത്.
2006 മുതല്‍ ജര്‍മ്മനിയില്‍ താമസിക്കുന്ന തലേബ് കിഴക്കന്‍ സംസ്ഥാനമായ സാക്സോണി-അന്‍ഹാള്‍ട്ടിലെ താമസക്കാരനാണെന്നും റീജിയണല്‍ പ്രീമിയര്‍ റെയ്നര്‍ ഹാസെലോഫ് പറഞ്ഞു
സൈക്യാട്രിയിലും സൈക്കോതെറാപ്പിയിലും വിദഗ്ധനായിരുന്നു തലേബ്. ആക്രമണത്തിന് ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഇയാള്‍ വാടകയ്ക്ക് എടുത്തതാണെന്ന് കരുതുന്നതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1974-ല്‍ സൗദി അറേബ്യന്‍ നഗരമായ ഹോഫൂഫില്‍ ജനിച്ച തലേബ് 2006-ല്‍ ജര്‍മ്മനിയില്‍ സ്ഥിര താമസാനുമതി നേടി. 2016ല്‍ അഭയാര്‍ത്ഥിയായി അംഗീകരിക്കപ്പെട്ടു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം തീവ്രവാദം, മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സൗദി അറേബ്യ അന്വേഷിക്കുന്ന ആളാണ് തലേബ്
എന്നാല്‍, സൗദി അറേബ്യയിലേക്ക് ഇയാളെ കൈമാറാന്‍ ജര്‍മനി വിസമ്മതിക്കുകയും ഇയാള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടും അഭയം നല്‍കുകയും ചെയ്യുകയായിരുന്നു.