ഇടുക്കി: കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി. ഒന്നാം പ്രതി ഷഫീക്കിന്‍റെ പിതാവ് ഷെരീഫിന് ഏഴു വർഷമാണ് തടവ്. രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷക്ക് പത്ത് വർഷം തടവും കോടതി വിധിച്ചു.പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. 2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഷെഫീക്കിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്.വ‍ർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷെഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം മാനസിക വള‍‍ർച്ചയെ സാരമായി ബാധിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. കുട്ടികളുണ്ടെന്ന പരിഗണന നൽകണമെന്നായിരുന്നു പ്രതികളുടെ വാദം.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *