കോട്ടയം: ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഗണിതദിനാഘോഷവും സെമിനാറും വിവിധ മത്സരങ്ങളും പാമ്പാടി കാമ്പസില്‍ സംഘടിപ്പിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. അരുണന്‍ വിശിഷ്ടാതിഥിയായി.
ശ്രീനിവാസ രാമാനുജന്റെ 137-ാമത് ജന്മദിനത്തോടനുബന്ധിച്ച് രാമാനുജനും ക്രിപ്റ്റോഗ്രഫിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കൊല്ലം ടി.കെ.എം. കോളജ് മാത്തമാറ്റിക്സ് വകുപ്പിലെ അധ്യാപകന്‍ ഡോ. വി.കെ. ആദര്‍ശ് വിഷയാവതരണം നടത്തി.
ഗണിതദിന ‘മാത്സ് മെന്റല്‍ ചലഞ്ച്’
ഗണിത ശാസ്ത്ര ക്വിസ്, മാത്തമാറ്റിക്സ് ഐഡിയ പിച്ചിങ്, മാത്തമാറ്റിക്സ് പോസ്റ്റര്‍ എക്സിബിഷന്‍ എന്നീ ഇനങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല മത്സരം സംഘടിപ്പിച്ചു.
ഗണിതദിന ‘മാത്സ് മെന്റല്‍ ചലഞ്ച്’ ക്വിസില്‍ ചങ്ങനാശേരി എസ്.ബി. കോളജ് ഒന്നാം സ്ഥാനം നേടി.
മാത്തമാറ്റിക്സ് ഐഡിയ പിച്ചിങ് പ്രസന്റേഷനിലും പോസ്റ്റര്‍ എക്സിബിഷനിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.ബി. കോളജ് ശ്രീനിവാസ രാമാനുജന്‍ ട്രോഫി നേടി. ഡയറക്ടര്‍ ഡോ. സി.എച്ച്. സുരേഷ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.