തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.
മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആർ. മോഹനൻ പുരസ്കാരം ഇന്ദുലക്ഷ്മിക്ക് (ചിത്രം – അപ്പുറം) ലഭിച്ചു.
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ-ഫാസിൽ മുഹമ്മദ്)ലഭിച്ചു.
മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത മലു സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഹൈപ്പര്‍ ബോറിയനും മികച്ച സംവിധായകനായി ഹര്‍ഷാദ് ഷാഷ്മി, മി മറിയം, ദി ചില്‍ഡ്രന്‍ ആൻഡ് 26 ഒദേഴ്സ് കരസ്ഥമാക്കി.