ഷാർജ: ഷാർജ കെഎംസിസി നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തൃശൂർ ഫെസ്റ്റ് 2K25 വിളംബരത്തിന്റെ ഭാഗമായി നടത്തുന്ന സ്കേറ്റിംഗ് ട്രെയിനിങ് പോസ്റ്റർ പ്രകാശനം ചെയ്തു.
ഷാർജയിലെ ഐസ് റിങ് അൽ ഷാബ് വില്ലേജിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഒരുക്കുന്ന അവധിക്കാല വിന്റർ ക്യാമ്പ് പോസ്റ്റർ പ്രകാശനം ഷാർജ കെഎംസിസി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖാദർ ചക്കനാത്ത് പ്രശസ്ത മാപ്പിള സംഗീതഞ്ജനും പിന്നണി ഗായകനും കൂടിയായ നവാസ് പാലേരിക്ക് കൈമാറി പോസ്റ്റർ പ്രകാശനം നടത്തി.
നാട്ടിക മണ്ഡലം പ്രസിഡണ്ട് കാദർ മോൻ പുതുശ്ശേരി സെക്രട്ടറി ഹബീബ് ഇസ്മായിൽ തൃശൂർ ജില്ല സെക്രട്ടറി നസറുദ്ധീൻ കൈപ്പമംഗലം,
ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ് കടവിൽ, ജില്ലാ ട്രഷറർ മുഹ്സിൻ നാട്ടിക, ഷഹീൻ നവാസ്, മണ്ഡലം നേതാക്കളായ ശരീഫ് നാട്ടിക,
മൊയ്‌നുദ്ധീൻ വലപ്പാട്, ശിഹാബ് കടവിൽ, നൗഫർ പി കെ, നൗഷാദ് നാട്ടിക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 
അഞ്ചു വയസിനു മുകളിൽ ഉള്ളവർക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സ്കേറ്റിംഗ് ട്രൈനിങ്ങിൽ പങ്കെടുക്കാമെന്നു സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *