വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ദഹനപ്രശ്‌നങ്ങളെ അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗസാധ്യത കുറയ്ക്കാനുമൊക്കെ ഇഞ്ചി സഹായിക്കും. ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

വണ്ണം കുറയ്ക്കാനായി ഇഞ്ചി ഇങ്ങനെ കഴിക്കൂ… 

ഇഞ്ചി വെള്ളം

ഇളം ചൂടുവെള്ളത്തില്‍ ഇഞ്ചി അരിഞ്ഞത് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 
 

ഇഞ്ചി ചായ

ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

നാരങ്ങാ നീരിൽ ഇഞ്ചി

നാരങ്ങാ നീരിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  

ജിഞ്ചര്‍ ജ്യൂസ്

നാരങ്ങ, ഇഞ്ചി, തേന്‍, വെള്ളം എന്നിവ ചേര്‍ത്തു ഇഞ്ചി ജ്യൂസ് തയ്യാറാക്കി കുടിക്കുന്നതും ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

ഇഞ്ചി- ആപ്പിള്‍ സിഡര്‍ വിനഗര്‍

ഇഞ്ചിയും ആപ്പിള്‍ സിഡര്‍ വിനഗറും ഒരുമിച്ച് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇഞ്ചി ചായയില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്തും കുടിക്കാം. 

ഗ്രീന്‍ ടീ- ഇഞ്ചി

ഇഞ്ചി ചായയില്‍ ഗ്രീന്‍ ടീ കൂടി സമം ചേര്‍ത്തു കുടിക്കുന്നതും ഭാരം കുറയാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

By admin