റിയാദ് : റിയാദ് കലാഭവന്റെ ക്രിസ്മസ് ന്യൂഇയര്‍ സെലിബ്രേഷന്‍ 2025 ജനുവരി 10ന് മലസിലെ ചെറീസ് റെസ്റ്റോറന്റില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു.
സാമൂഹ്യ സേവന രംഗത്തെ പ്രതിഭ എന്നനിലയില്‍ റിയാദ് കലാഭവന്റെ 2024 വര്‍ഷത്തെ കര്‍മ്മപുരസ്‌കാര ജേതാവായി അല്‍ അമല്‍ പോളിക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാമചന്ദ്രനെ തിരഞ്ഞെടുത്തു.
ആതുര സേവകരെ ആദരിക്കല്‍
കര്‍മ്മപുരസക്കാര ചടങ്ങിനോടൊപ്പം പ്രവാസലോകത്ത് 20 വര്‍ഷം പൂര്‍ത്തിയ്ക്കിയ ആതുര സേവകരെ ആദരിക്കലും ജനുവരി 10ന് നടക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ സെലിബ്രേഷനില്‍ നടക്കും.
കൂടാതെ റിയാദ് സമൂഹത്തിലെ തിരഞ്ഞെടുത്ത കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ചടങ്ങിന് ഉണ്ടായിരിക്കുമെന്ന് റിയാദ് കലാഭവന്‍ ഭാരവാഹികളായ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്, സെക്രട്ടറി അലക്‌സ്, ട്രഷറര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.