കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ സ്റ്റേഷന്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലുവ സ്വദേശി അഹമ്മദ് നൂറാ(28)ണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. മണ്ണ് കൊണ്ടുവന്ന ടിപ്പര്‍ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍പ്പെട്ടാണ് മരണം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍.