സൗദി അറേബ്യ: ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് സൗദി അറേബ്യ. 2030 സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ഒന്നായ നിയോണ്‍ പ്രോജക്ട്, ഖിതിയ പ്രോജക്ട്, ദരിയ പ്രൊജക്റ്റ്, റിയാദ് മെട്രോ, റിയാദ് ജിദ്ദ റെയില്‍വേ,ഒട്ടനവധി പാര്‍ക്കുകള്‍, മെട്രോ, ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ്, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, അല്‍ ഉല പ്രൊജക്റ്റ്, സൗദിയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഡെവലപ്‌മെന്റുകള്‍ പുതിയ പതിനഞ്ചോളം സ്റ്റേഡിയങ്ങള്‍, 2034 വേള്‍ഡ് കപ്പിനോട് അനുബന്ധിച്ച് ഒട്ടനവധി ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ കുതിക്കുന്നു.
വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ സൗദി അറേബ്യയിലെത്തുന്നു.
വിഷന്‍ 2030
പുതിയതായി നിര്‍മ്മിക്കുന്ന പുതിയ എയര്‍പോര്‍ട്ടുകള്‍, സ്‌പോര്‍ട്‌സിറ്റികള്‍, സിറ്റികള്‍, സൗദിയിലെ പുരാതന നഗരങ്ങളുടെ ഡെവലപ്‌മെന്റ് ഹോസ്പിറ്റലുകള്‍, ചെറുതും വലുതുമായ ക്ലിനിക്കുകള്‍ ഒട്ടനവധി വിദേശികള്‍ക്കും സ്വദേശികള്‍ക്കും തൊഴിലവസരങ്ങളാണ് സൗദി അറേബ്യയിലുള്ളത്.
സൗദി അറേബ്യ 2030 യുടെ ഭാഗമായി നിരവധി അവസരങ്ങള്‍ വരുന്നത് കൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിന് വേണ്ടി വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തയ്യാറെടുക്കുന്നുവെന്ന് പ്രമുഖ റിക്രൂട്ട്‌മെന്റ് കമ്പനിയായ ന്യൂ കാലിക്കറ്റ് പ്രതിനിധി നൗഷാദ് മുഹമ്മദ് കാലിക്കറ്റ് അറിയിച്ചു.