റിയാദ്: റിയാദ് സിറ്റിയിൽ ഇന്ത്യൻ റസ്റ്റോറന്റുകൾ ഒരു മാസത്തിനിടയിൽ 13 ഓളം റസ്റ്റോറന്റുകളാണ് തുറന്നത്. പ്രത്യേകിച്ച് മലയാളി മാനേജ്‌മെന്റിലുള്ള റസ്റ്റോറന്റുകൾ.
കേരളത്തിന്റെ വിവിധ ജില്ലകളിലെ പേരുകളിലും നാടിന്റെ പേരിലും കേരളവുമായി ബന്ധപ്പെട്ട പുതിയ തട്ടുകടകളും ആണ് തുടങ്ങുന്നത്. കേരളത്തിന്റെ തനതായ ഫുഡ് അറബികളുടെ ഇടയിലും പ്രിയം ഏറുകയാണ്.
അറബികൾ കുടുംബത്തോടൊപ്പം മലയാളി ഫുഡ് കഴിക്കുന്നതിന് പ്രത്യേകിച്ച് സദ്യ ഉൾപ്പെടെ കഴിക്കുവാൻ റെസ്റ്റോറന്റുകളിൽ എത്താറുണ്ട്. നാടൻ കപ്പയും കഞ്ഞിയും, നാടൻ ഉരുപ്പുവടകളും, കല്യാണ ബിരിയാണിയും, പാൽ കപ്പയും, നെയ്‌ച്ചോറും, പുളിയിട്ട മീൻകറിയും, ചില്ലി ചിക്കനും, പൊറോട്ടയും കീഴി പൊറോട്ടയുമെല്ലാം കഴിക്കുവാൻ.
മലബാറിന്റെ രുചി വിഭവങ്ങൾ
മലബാറിന്റെ രുചി വിഭവങ്ങൾ രുചിച്ചറിയുവാൻ അറബികളുടെ കുടുംബങ്ങൾ എത്തി തുടങ്ങിയതോടുകൂടിയാണ് മലയാളി റസ്റ്റോറന്റുകൾക്ക് ഏറ്റവും പ്രിയമേറന്നത്.
ഒരു വർഷക്കാലം കൊണ്ട് റിയാദിൽ മാത്രം അനേകം ഹോട്ടലുകൾ തുറന്നു. പുതിയ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് കളും നാടൻ ചായയും പൊരിപ്പും തുടങ്ങി നിരവധി കോഫി ഷോപ്പുകളും റിയാദിന്റെ എല്ലാ ഭാഗങ്ങളിലും തുടങ്ങുകയുണ്ടായി.
മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും റിയാദ് കേന്ദ്രീകരിച്ച് നിരവധി റസ്റ്റോറന്റുകൾ പുതിയതായി തുടങ്ങിയതായി പ്രമുഖ റെസ്റ്റോറന്റുകളിൽ ഒന്നായ അൽമാസ് ഫാമിലി റസ്റ്റോറന്റ് ഉടമ സക്കീർ പറഞ്ഞു.