പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൻ 2.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശി പദ്മൻ (41) നെയാണ് സർക്കിൾ ഇൻസ്പെക്ടർ ശ്രീധരനും പാർട്ടിയും ചേർന്ന് പിടികൂടിയത്. കൊയമ്പത്തൂർ – ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തി കൊണ്ടുവരവെ പരിശോധനയില്‍ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘത്തില്‍ എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസ്, എഇഐ പിടി ശിവപ്രസാദ്, പിഒടി ജെ അരുൺ, പി ഒ ഗ്രേഡ് ബിനുകുമാർ, സിഇഒ സനോജ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്