വത്തിക്കാൻ സിറ്റി: തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷം മുന്‍പ് ഇറാഖ് സന്ദര്‍ശനത്തിനിടെയാണ് സംഭവമെന്ന് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാര്‍പാപ്പ വെളിപ്പെടുത്തിയിരിക്കുന്നത്.
2025 മഹാജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എണ്‍പതിലേറെ രാജ്യങ്ങളില്‍ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ചതിലൂടെയാണ് ഇക്കാര്യം പറയുന്നത്. മാര്‍പാപ്പയുടെ 88ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം.
2021 മാര്‍ച്ചില്‍ മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് വിവരം നല്‍കി. ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവ ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിച്ചെന്നും മാര്‍പാപ്പ ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *