കല്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു.
എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിൽ മഹേഷ് കുമാറിനെയാണു പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടേതാണു നടപടി.
അതേസമയം ട്രൈബല്‍ പ്രമോട്ടറെ ബലിയാടാക്കി അധികൃതര്‍ തടിയൂരുകയാണെന്ന ആക്ഷേപവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി.
ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കളിയാണെന്നും പ്രമോട്ടര്‍മാര്‍ പറയുന്നു.
ആദിവാസി വയോധിക ചുണ്ടമ്മ മരിച്ചതു മുതല്‍ ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നു. ഞായറാഴ്ച വെകുന്നേരമാണ് ചുണ്ടമ്മ മരിച്ചത്.