2024 പിന്നിടാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ വമ്പൻ പ്രതീക്ഷയാണ് 2025ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മലയാള സിനിമ നൽകുന്നത്.
വമ്പൻ താരനിരയുള്ള സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളും ഒരുപിടി കുഞ്ഞൻ സിനിമകളുമാണ് പ്രേക്ഷകരെ കാത്ത് ഇരിക്കുന്നത്.

മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനായി സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ എത്തും. 
ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റേച്ചൽ’. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.

എബ്രിഡ് ഷൈനിനൊപ്പം രാഹുൽ മണപ്പാട്ടും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, രാധിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ടർബോ ജോസിന് ശേഷം മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ഗംഭീര ആക്ഷൻ സിനിമയാണ് ‘ബസൂക്ക’. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.
മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തും. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

2018, എആർഎം എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ നായകാനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി. ‘ഐഡന്റിറ്റി’യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. വിനയ് റായ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫോറെൻസികിന് ശേഷം അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത മലയാളം ആക്ഷൻ-ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’.

റോജിൻ തോമസ് സംവിധാനം ചെയ്ത കത്തനാരിൽ അനുഷ്‌ക ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്.
മമ്മൂട്ടി കമ്പാനിയുടെ കീഴിൽ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഡോ. നീരജ് രാജനും ഡോ. ​​സുരേഷ് രാജനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രമാണ് തുടരും. ശോഭനയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 2025 ജനുവരി 30ന് തിയറ്ററുകളിൽ എത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *