കൊച്ചി: എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടി ശരിവച്ച് മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളി ഡിവിഷന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്. അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മകള്‍ ആശ ലോറന്‍സ് പ്രതികരിച്ചു.