ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും പിന്നോക്ക മേഖലകൾക്ക് നൽകുമോ എന്ന എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സർക്കാർ നൽകിയില്ല.

ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം 138 കിലോമീറ്റർ ദൂരത്തിൽ റോഡുകൾ നിർമ്മിക്കുന്നതിനാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. ഇതിൽ 40 കിലോമീറ്റർ ദൂരത്തിൽ പദ്ധതികൾ പൂർത്തീകരിച്ചു.

ബാക്കി റോഡുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് എംപി പറഞ്ഞു. 2025 മാർച്ച് മാസത്തോടെ എല്ലാ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനുവരി മുതൽ മേയ് വരെയുള്ള കാലത്ത് റോഡ് നിർമാണത്തിൽ വേഗത കൈവരിക്കുമെന്നതിനാൽ മാർച്ച് 31നകം ബാക്കിയുള്ള പദ്ധതികൾ കൂടി പൂർത്തീകരിക്കാനാകും.

ഇടുക്കി പോലുള്ള കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളിൽ റോഡ് ഗതാഗതം സുഗമമാക്കുന്ന കൂടുതൽ പദ്ധതികൾ അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

 
റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കുവാനും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനും കൂടുതൽ പദ്ധതികൾ ഇടുക്കിയിൽ ആവശ്യമാണ്.

പിന്നോക്ക മേഖലകളിൽ കൂടുതൽ റോഡുകൾ നിർമ്മിച്ചു ഗ്രാമീണ ജീവിതം ശക്തിപ്പെടുത്തുന്നതിനുമുള്ള നയത്തിന്റെ ഭാഗമായാണ് പി.എം.ജി.എസ്.വൈ പദ്ധതിക്ക് രൂപം നൽകിയത്.

 സമതലങ്ങളിൽ 500ലധികം ജനസംഖ്യയുള്ളതും മലയോര പ്രദേശങ്ങളിൽ 250ന് മുകളിൽ ജനസംഖ്യയുള്ളതുമായ പ്രദേശങ്ങളെയാണ് ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed