കോഴിക്കോട്: കൈതപ്പൊയിലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. പത്ത് തീര്‍ഥാടകള്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല ദര്‍ശനം കഴിഞ്ഞ് ബാംഗുളുരുവിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബസ് എതിരെ വന്ന പിക്ക്അപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.