കണ്ണൂര്‍: പരിയാരത്ത് ചികിത്സയിലുള്ള രണ്ടാമത്തെയാള്‍ക്കും എംപോക്സ് സ്ഥിരീകരിച്ചു. തലശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ രക്ത സാമ്പിള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു.
ദുബായില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 24 വയസുകാരനും എംപോക്സ് സ്ഥിരീകരിച്ചിരുന്നു. എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.