ഗുവാഹത്തി: ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം ബിസിനസുകാരനെയും കമ്പനി സൂപ്പര്‍വൈസറെയും തട്ടിക്കൊണ്ടുപോയി.
നിരോധിത തീവ്രവാദ സംഘടനയായ ഉള്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) യില്‍ നിന്ന് ഭീഷണി നേരിടുന്ന ഭായി ചേത്രി എന്ന വ്യവസായിയെയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍വൈസര്‍ പ്രകാശ് ബഹാദൂര്‍ ചേത്രിക്കൊപ്പം തട്ടിക്കൊണ്ടുപോയത്
ബിസിനസുകാരനെ പിന്നീട് അരുണാചല്‍ പ്രദേശില്‍ വിട്ടയച്ചു. ഇദ്ദഹത്തിന്റെ സൂപ്പര്‍വൈസര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ കേസാണ് ഇത്. സംഭവത്തില്‍ ഉള്‍ഫ-ഐയുടെ പങ്കാളിത്തം അധികൃതര്‍ സംശയിക്കുന്നുണ്ട്.