Health Tips: ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും

നിത്യഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പ്രോട്ടീന്‍. പേശികളുടെ വളര്‍ച്ചക്കും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും പ്രോട്ടീനുകള്‍ ആവശ്യമാണ്. ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം താളം തെറ്റാനും ഇത്‌ മൂഡിനെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കൂടാതെ ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. മുട്ട, പാല്‍, മീന്‍, ഇറച്ചി എന്നിവയൊക്കെ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണങ്ങളാണ്. അതുപോലെ പ്രോട്ടീനുകളാല്‍ സമൃദ്ധമാണ് നട്സും ഡ്രൈ ഫ്രൂട്ട്സും. 

പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം. 

1. ബദാം

100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും ബദാമിലുണ്ട്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

2. വാള്‍നട്സ് 

100 ഗ്രാം വാള്‍നട്സില്‍‌ 15 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍,  ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ് വാള്‍നട്സ്. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ നല്ലതാണ്. 

3. പിസ്ത

100 ഗ്രാം പിസ്തയില്‍ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, കാത്സ്യം, അയേൺ, സിങ്ക്, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും   പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. 

4. അണ്ടിപരിപ്പ്

100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, വിറ്റാമിനുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  

5. നിലക്കടല

പ്രോട്ടീനിന്‍റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയിൽ 25. 80 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രോട്ടീനിന്‍റെ അഭാവമുള്ളവര്‍ക്ക് നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്താം.   

6. ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 2.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. 

7. ഉണക്കമുന്തിരി 

100 ഗ്രാം ഉണക്കമുന്തിരിയിലും 2.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയും നാരുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്. 

8. ഡ്രൈ ഫിഗ്സ് 

100 ഗ്രാം ഡ്രൈ ഫിഗ്സില്‍ നിന്നും   2.5 ഗ്രാം പ്രോട്ടീൻ ലഭിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

 

By admin