മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ബോംബ് സ്‌ഫോടനം. റഷ്യന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവും മറ്റൊരു ഉദ്യോഗസ്ഥനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

 ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. ന്യൂക്ലിയാര്‍- ബയോളജിക്കല്‍- കെമിക്കല്‍ (എന്‍ബിസി) ഡിഫന്‍സിന്റെ തലവനാണ് കൊല്ലപ്പെട്ട ഇഗോര്‍ കിറില്ലോവ്.

ക്രെംലിനില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു സ്‌ഫോടനമുണ്ടായത്. 
പൊട്ടിത്തെറിച്ചത് ഇലക്ട്രിക് സ്‌കൂട്ടര്‍
കെട്ടിടത്തിന്റെ മുമ്പിലിരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിന്റെ മുന്‍വശത്തിനും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 

സ്ട്രീറ്റിലുള്ള നിരവധി കെട്ടിടങ്ങളുടെ ജനാലകളും തകര്‍ന്നു. വിഷയത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് റഷ്യന്‍ അന്വേഷണ വിഭാഗം അറിയിച്ചു. റഷ്യന്‍ അന്വേഷണ സമിതിയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. 

300 ഗ്രാമോളം വരുന്ന ട്രെനൈട്രോ ടൊളുവീന്‍ ആണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ബോംബ് സ്‌ക്വാഡും സ്‌നിഫര്‍ നായകളും പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെന്നും മറ്റ് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതര്‍ അറിയിച്ചു. 2017ലാണ് ഇഗോര്‍ കിറില്ലോവിനെ എന്‍ബിസിയുടെ തലവനായി നിയമിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *