മുംബൈ : മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും സെബിയുടെ അംഗീകാരമുള്ളതുമായ വിദേശ ഡിസ്ട്രസ്ഡ് ഫണ്ടായ അര്‍ത്ഥ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് മൗറീഷ്യസില്‍നിന്ന് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിലേക്ക് മാറ്റുന്ന ആദ്യത്തെ പോര്‍ട്‌ഫോളിയോ നിക്ഷേപ (എഫ്പിഐ)പദ്ധതിയായി.
ഗിഫ്റ്റ് സിറ്റിയെ ലോകോത്തര അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമാക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യത്തോടുള്ള ആദ്യ പ്രതികരണമായി ഫണ്ടിന്റെ കൂടുമാറ്റം. ‘ഞങ്ങളുടെ റേഡിയന്റ് ക്യാപിറ്റല്‍ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍കോര്‍പറേറ്റഡ് വിസിബി സബ് ഫണ്ട് 1, 2023ല്‍ മൗറീഷ്യസില്‍ വേരിയബിള്‍ ക്യാപിറ്റല്‍ കമ്പനി(വിസിസി)ഘടനയ്ക്ക് കീഴില്‍ ആരംഭിച്ചതാണ്.
ഡിസ്ട്രസ്ഡ് ആസ്തികളില്‍ സ്‌പെഷലൈസ് ചെയ്ത ആദ്യത്തെ സെബി രജിസ്‌ട്രേഡ് കാറ്റഗറി ഒന്ന് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപമായി’ അര്‍ത്ഥ ഭാരത് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്‌സ് ഐഎഫ്എസ്സി എല്‍എല്‍പിയുടെ സ്ഥാപകനും മാനേജിങ് പാര്‍ട്ണറുമായ സച്ചിന്‍ സവാരിക്കര്‍ പറഞ്ഞു.