മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം  ആണ് മരിച്ചത്. 17വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  പൂക്കോട്ടുപാടം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.  മുടി വെട്ടാൻ എന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനുശേഷമാണ് ഹാഷിമിനെ കാണാതായത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങള്‍ കടൽത്തീരത്തടിഞ്ഞു, ഒരാളെ തിരിച്ചറിഞ്ഞു; രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ

ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ ആശ്വാസം; ബഹ്റൈനിലേക്ക് പോയ എയർ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി

 

By admin