കലിഫോർണിയയിലെ ഫ്രിമോണ്ട് നഗരത്തിന്റെ ആദ്യ ഇന്ത്യൻ അമേരിക്കൻ മേയറായി രാജ് സൽവാൻ സത്യപ്രതിജ്ഞ ചെയ്തു. വൈവിധ്യമാർന്ന സമൂഹമുള്ള വടക്കൻ നഗരത്തിൽ ഇതൊരു നാഴികക്കല്ലായി.കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ മുൻ കൗൺസിൽ അംഗം വിന്നി ബേക്കണിനെ തോൽപിച്ചാണ് സൽവാൻ മേയറായത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ സൽവാന്റെ പിതാവാണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അമ്മയും ഭാര്യയും ഉൾപ്പെടെ കുടുംബാംഗങ്ങളും ഒട്ടേറെ ഇന്ത്യൻ അമേരിക്കൻ പൗരന്മാരും പങ്കെടുത്തു.
പാർപ്പിട പ്രശ്നവും സുരക്ഷയും ഗതാഗതവും മറ്റുമാണ് മേയറുടെ പ്രധാന വിഷയങ്ങൾ. എട്ടു വർഷമായി കൗൺസിലർ ആയിരുന്ന അദ്ദേഹത്തിന് നഗരത്തിന്റെ ആവശ്യങ്ങൾ അപരിചതമല്ല.