ന്യൂഡൽഹി: എൻസിപിയിലെ മന്ത്രി മാറ്റത്തിനായി ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എൻസിപി അധ്യക്ഷൻ ശരദ് പവാറും സിപിഎം ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ടുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഡൽഹിയിലെ ശരദ് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎൽഎയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം അറിയിച്ചു. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി. ചാക്കോയും തോമസ് കെ. തോമസും ശരത് പവാറുമായി ചർച്ച നടത്തും.