ന്യൂ ജേഴ്സി-ഇന്ത്യ കമ്മീഷന്റെ നേതൃത്വത്തിൽ ഇന്ത്യ സന്ദർശിച്ച 22 അംഗ പ്രതിനിധി സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി. ന്യൂ ജേഴ്സിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ആയിരുന്നു ഡിസംബർ 8 മുതൽ 16 വരെ നീണ്ട സന്ദർശനം.ലെഫ് ഗവർണർ തഹേഷാ വെയ് നയിച്ച സംഘം അഞ്ചു നഗരങ്ങളിലായി 9 ദിവസം ചെലവഴിച്ചു. ന്യൂജേഴ്സിയും ഇന്ത്യയും തമ്മിൽ വർഷം തോറും $10 ബില്യൺ വ്യാപാരം നടക്കുന്നുണ്ട്. സംസ്ഥാനത്തു വലിയ തോതിൽ ഇന്ത്യൻ നിക്ഷേപവും ഉണ്ട്.ബംഗളുരുവിൽ സംഘം കർണാടക സർക്കാരുമായി കരാർ ഒപ്പുവച്ചു. സാങ്കേതിക-സാമ്പത്തിക സഹകരണം എന്നിവയിലാണ് കരാറുകൾ. വിപ്രോ, ഇൻഫോസിസ് തുടങ്ങിയ സാങ്കേതിക ഭീമന്മാരുടെ ആസ്ഥാനത്തു അവർ സന്ദർശനം നടത്തി.ഹൈദരാബാദിൽ ന്യൂ ജേഴ്‌സി ഇന്നൊവേഷൻ ഇൻസ്റ്റിട്യൂട്ടും ടി ഹബ് ഫൗണ്ടേഷനുമായി എം ഓ യു ഒപ്പുവച്ചു. തെലങ്കാന മന്ത്രി ശ്രീധർ ബാബു പങ്കെടുത്തു.അഹമ്മദാബാദിൽ സംഘം സബർമതി ശ്രമം സന്ദർശിക്കാൻ മറന്നില്ല. ഗാന്ധിജി വസിച്ചിരുന്ന ഹൃദയ് കുഞ്ചിലും അവർ പോയി.മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിനെ കണ്ട സംഘം സാമ്പത്തിക-സാംസ്‌കാരിക വിനിമയ സാധ്യതകൾ ചർച്ച ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ സ്മാർട്ട് സിറ്റിയായ ഗിഫ്റ്റ് സിറ്റിയിൽ സന്ദർശനം നടത്തി.അമൃത്‌സറിൽ പഞ്ചാബിലെ ബിസിനസ് നേതാക്കളുമായി ആയിരുന്നു ചർച്ച. ന്യൂ ജേഴ്സിയിലെ എഡിസൺ ആസ്ഥാനമായാണ് പഞ്ചാബി ചേംബർ ഓഫ് കോമേഴ്‌സ് പ്രവർത്തിക്കുന്നത്. ലോകമൊട്ടാകെ 21 ചാപ്റ്ററുകളുമുണ്ട്.സുവർണ ക്ഷേത്രവും സന്ദർശിച്ചു. ജാലിയൻവാലാ ഭാഗും.ന്യൂ ഡൽഹിയിൽ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി സംഘത്തെ സ്വീകരിച്ചു. അദ്ദേഹം ഒരു പുതിയ സാമ്പത്തിക-സാംസ്‌കാരിക വിനിമയ പരിപാടി പ്രഖ്യാപിച്ചു.