വാഷിങ്ടണ്‍: യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ‘ഹഷ് മണി’ കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി വിധി. ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ ട്രംപ് വ്യാജ രേഖകള്‍ ചമച്ചെന്നാണ് കേസ്. ബിസിനസ് റെക്കോഡുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസിലെ നടപടികള്‍ ട്രംപിന് പ്രസിഡന്റ്പദം നിര്‍വഹിക്കുന്നതിന് ഒരു തടസവും സൃഷ്ടിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
 
ഒദ്യോഗിക കാര്യങ്ങളില്‍ മാത്രമായിരിക്കും പ്രസിഡന്റിന് നിയമപരമായ സംരക്ഷണം ലഭിക്കുക. ഇതു സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ട്. നിയമപരമായ സംരക്ഷണം എന്നാല്‍, ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല അര്‍ഥമെന്നും കോടതി നിരീക്ഷിച്ചു. മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ട്രംപിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി.
 
2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോണ്‍താരം സ്റേറാമി ഡാനിയല്‍സിന് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ 130,000 ഡോളര്‍ നല്‍കി. തുടര്‍ന്ന് ഈ പണം അഭിഭാഷകന് നല്‍കിയതാണെന്ന് വരുത്താന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോര്‍ഡുകള്‍ ട്രംപ് വ്യാജമായി നിര്‍മിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *