ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. ഇന്ത്യന്‍ റസ്റററന്‍റിന്‍റെ മൂന്നാം നിലയിലെ കിടപ്പുമുറിയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജനറേറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് ആകാം മരണകാരണമെന്നു പ്രാഥമിക നിഗമനം. ജോര്‍ജിയന്‍ പൊലീസ് അന്വേഷണം തുടങ്ങി.
മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കുമെന്നു ജോര്‍ജിയന്‍ തലസ്ഥാനമായ തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ജോര്‍ജിയയിലെ പ്രശസ്തമായ കോക്കസസ് പര്‍വതനിരയുടെ ഭാഗമാണു ഗുഡൗരി.