യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗം എപ്പോൾ വേണമെങ്കിലും ബാധിക്കാം.
 

നമ്മുടെ   ജീവിതശൈലികളും പ്രമേഹം, അമിതവണ്ണം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വ്യാപനവും ഹൃദ്രോഗത്തിന് കാരണമാകുന്നു. 

ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് പകരം പ്രതിരോധ നടപടികൾ സ്വീകരിച്ച് നമ്മുടെ ഹൃദയാരോഗ്യത്തെ പരിപാലിക്കുക. ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിന് മുൻതൂക്കം നൽകാം. അതുവഴി നമുക്ക് സങ്കീർണതകൾ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും.

അടുത്തിടെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവം നാം അറിഞ്ഞതാണ്. വ്യായാമം പൊതുവെ ഹൃദയത്തിന് നല്ലതായി കണക്കാക്കുമ്പോൾ പെട്ടെന്നുള്ളതും തീവ്രവുമായ വ്യായാമം ആരോ​ഗ്യത്തിന് ദോഷം ചെയ്യും. നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളപ്പോൾ ഒരാൾ ട്രെഡ്‌മിൽ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. 
ജങ്ക് ഫുഡ് ഒഴിവാക്കൂ
ചിലർ പുതിയതായി ജിമ്മിൽ പോകുന്നവർ തുടക്കത്തിൽ അമിതമായി വ്യായാമം ചെയ്യാറുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. മറ്റൊന്ന് അനാരോ​ഗ്യകരമായ ജീവിതശെെലി വിവിധ രോ​ഗങ്ങൾക്ക് കാരണമാകും.

ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നവരിൽ ഹൃദ്രോ​ഗ സാധ്യത കൂടുതലാണ്…’-  അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

ബോഡി ബിൽഡിങ്ങിനായി പലരും പ്രോട്ടീൻ പൗഡറും മറ്റ് പൗഡറുകളും കഴിക്കാറുണ്ട്. അതിന്റെ ദോഷവശങ്ങൾ പലർക്കും അറിയില്ല. കാരണം, സ്റ്റിറോയിഡുകൾ അമിതമായി ഉപയോ​ഗിച്ച് കഴിഞ്ഞാൽ മരണം വരെ സംഭവിക്കാം…’-  ഡോ. ഫൈസൽ ഖാൻ  പറയുന്നു
‘വ്യായാമം ചെയ്യാതിരിക്കരുത്’ ; ഡോ. പൂക്കുഞ്ഞ് ജിമ്മി മുക്ക്
വ്യായാമം ഒരിക്കലും മരണത്തിന് കാരണമാകുന്നില്ല. വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതായാണ് വിവിധ പഠനങ്ങൾ പറയുന്നത്. പുകവലി, മദ്യപാനം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.
 അമിതമായി വ്യായാമം ചെയ്യുന്ന ഒരാൾക്ക് ഉറക്കം പ്രധാനമാണ്. ഏഴ് മണിക്കൂറെങ്കിലും ഉറക്കം പ്രധാനമാണ്. ദിവസവും 20 – 30 മിനുട്ട നേരം നിർബന്ധമായും വ്യായാമം ചെയ്യുക തന്നെ വേണം…’ – ഡോ.ഡാനിഷ് സലീം പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *