തിരുവനന്തപുരം: ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ അധ്യാപകരെ നിരീക്ഷിക്കാൻ കർശന നടപടിയുമായി സർക്കാർ.
സർക്കാർ സ്കൂളുകളിലെ അധ്യപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്നും ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി വ്യക്തമാക്കി.
ഇക്കാര്യങ്ങൾ പൊലീസും വിജിലൻസും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ ട്യൂഷൻ നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ അത്തരം അധ്യാപകരെ സംബന്ധിച്ച് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് പി.ടി.എ അധികൃതരോടും മന്ത്രി അഭ്യർഥിച്ചു.
പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നത്.