തിരുവനന്തപുരം: കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതിനെതിരേ എസ്.എഫ്.ഐ പ്രതിഷേധം.
ഗവര്‍ണര്‍ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരിക്കുകയാണ്. പ്രവര്‍ത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു
സര്‍വകലാശാലാ വി.സി. നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം.
ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്താനാണ് തീരുമാനം എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഗവര്‍ണര്‍ എത്തിയതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ചായി എത്തുകയായിരുന്നു..