മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയ്ക്ക് റാങ്കിങില്‍ നേട്ടം. വനിതാ ഏകദിന, ടി20 റാങ്കിങിലാണ് താരം നേട്ടം സ്വന്തമാക്കിയത്.
വനിതാ ബാറ്റര്‍മാരില്‍ സ്മൃതി രണ്ടാം സ്ഥാനത്തെത്തി. മൂന്ന് സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തിയാണ് രണ്ടിലേക്ക് എത്തിയത്. ടി20 റാങ്കിങില്‍ താരം മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനമാണ് മെച്ചപ്പെടുത്തിയത്.
ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ താരം സെഞ്ച്വറി അടിച്ചിരുന്നു. അവസാന പോരാട്ടത്തില്‍ സ്മൃതി 105 റണ്‍സടിച്ചു.
വിന്‍ഡീസിനെതിരെ ടി20യില്‍ സ്മൃതി അര്‍ധ സെഞ്ച്വറി നേടി. റാങ്കിങില്‍ ആദ്യ പത്തില്‍ ഇടമുള്ള ഏക ഇന്ത്യന്‍ താരം സ്മൃതിയാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ ഏകദിന റാങ്കിങില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 13ല്‍ എത്തി.