ഡമാസ്‌കസ്: കഴിഞ്ഞയാഴ്ച സിറിയയില്‍ അധികാരത്തിലെത്തിയ വിമത സഖ്യത്തിന്റെ നേതാവായ അഹമ്മദ് അല്‍ – ഷറ (അബു മുഹമ്മദ് അല്‍ ജുലാനി) രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കാന്‍ യു. എസിനോടും മറ്റ് രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
അധികാരത്തിലെത്തുന്ന തന്റെ അടിയന്തിര മുന്‍ഗണന ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെ പുനര്‍ നിര്‍മ്മാണത്തിനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇസ്രയേലുമായി സംഘര്‍ഷത്തിനില്ല
ഇസ്രയേലുമായിസംഘര്‍ഷത്തിനില്ലെന്നും ഇസ്രയേലിനെ പുനര്‍ നിര്‍മ്മിക്കുന്നതിനാണ് മുന്‍ഗണനയെന്നും സിറിയന്‍ വിമത നേതാവ് പറഞ്ഞു.
റഷ്യയുടെ വളരെ അടുത്ത സഖ്യകക്ഷിയായ അസദ് സര്‍ക്കാരിന്റെ തകര്‍ച്ചയെക്കുറിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.