മോസ്‌കോ: മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തിൽ ഉയർന്ന റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജൈവ, രാസ സംരക്ഷണ സേനയുടെ തലവനായ ലെഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറില്ലോവ് ആണ് മരിച്ചത്.
ഉക്രെയ്‌നിൽ നിരോധിത രാസായുധം പ്രയോഗിച്ചതിന് കിറില്ലോവിനെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് സംഭവം
റഷ്യൻ അന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച്, ഒരു ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്, ഇത് കിറിലോവിൻ്റെയും മറ്റൊരാളുടെയും മരണത്തിൽ കലാശിച്ചു.
“റഷ്യൻ ഫെഡറേഷൻ്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിൻ്റെ സഹായിയും കൊല്ലപ്പെട്ടു,” ഒരു അന്വേഷണ സമിതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.