രജനീകാന്ത് , സൽമാൻ ഖാൻ,അമിതാബ് ബച്ചൻ,ദളപതി വിജയ് ,ആമിർ ഖാൻ ,അല്ലു അർജുൻ.. ഇവരിൽ ആരായിരിക്കും ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരം. എന്നാൽ ഇവരൊന്നുമല്ല.
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ സാക്ഷാൽ കിംഗ് ഖാനാണ്. 350 കോടി രൂപയാണ് അദ്ദേഹം ഒരു ചിത്രത്തിന് കൈപ്പറ്റുന്ന പ്രതിഫലം.
പഠാൻ സിനിമയ്ക്ക് അദ്ദേഹം വാങ്ങിയത് 55 % അതായത് 350 കോടിയിൽ അധികമാണ്. ജവാൻ സിനിമയിൽ അദ്ദേഹത്തിന് അതിലും അധികം തുക ലഭിച്ചിട്ടുണ്ട്. കാരണം ആ ചിത്രം നിർമ്മിച്ചത് അദ്ദേഹത്തിൻ്റെ ഭാര്യ ഗൗരി ഖാനാണ്.
പ്രതിഫലത്തിൻ്റെ കാര്യത്തിൽ ഞെട്ടിക്കുന്ന കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത് പുഷ്പ 2 വിലൂടെ അല്ലു അർജുനാണ്. 300 കോടിയാണ് അദ്ദേഹം ഈ ചിത്രത്തിന് വാങ്ങിയ പ്രതിഫലം.
ഇതോടെ ഇന്ത്യൻ സിനിമയിൽ ഷാരൂഖ് കഴിഞ്ഞാൽ പ്രതിഫലത്തിലും താരമൂല്യത്തിലും രണ്ടാം സ്ഥാനത്താണ് ഇപ്പോൾ അല്ലു അർജുൻ. പുഷ്പ 2 ഇപ്പോൾ പഠാൻ, ജവാൻ ചിത്രങ്ങളുടെ കളക്ഷൻ തകർത്ത് മുന്നേറുകയാണ്.
സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ യഥാക്രമം 200 കോടിയാണ് ഒരു ചിത്രത്തിനായി ചാർജ് ചെയ്യുന്നത്. രജനികാന്ത്, ദളപതി വിജയ് എന്നിവരും 200 കോടി ക്ലബ്ബിലുള്ളവരാണ്.
ഋത്വിക് റോഷൻ, അജയ് ദേവ്ഗൺ,അക്ഷയ് കുമാർ,രൺബീർ കപൂർ, പ്രഭാസ്,രാം ചരൺ എന്നിവർ 80 -100 കോടി വീതം ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നവരാണ്.