വാഷിങ്ടണ്‍ : അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 6 പേര്‍ക്ക് പരിക്കേറ്റു. മാഡിസണിലുള്ള സ്‌കൂളിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.
വെടിവച്ചതെന്നു കരുതപ്പെടുന്ന പെണ്‍കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് എത്തിയപ്പോഴേയ്ക്കും കുറ്റവാളി സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണം ആരംഭിച്ചു
ഒരു അധ്യാപകനും വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 6 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ മാഡിസണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 11 മണിക്ക് മുമ്പാണ് വെടിവെപ്പ് നടന്നത്.