കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിച്ചതു 15 പേര്‍ക്ക്.
കിടപ്പുരോഗിയായ മുണ്ടക്കയം കുളമാക്കല്‍ പൊയ്ക പുരയിടത്തില്‍ ജാനകി ഒഴികെയുള്ളവര്‍ അദാലത്തിലെത്തി മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവരില്‍ നിന്നു കാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ജാനകിയുടെ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ബുധനാഴ്ച വീട്ടിലെത്തിച്ചു നല്‍കും.പതിനഞ്ചില്‍ എട്ടെണ്ണം ഏറ്റവും പരിഗണ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ) കാര്‍ഡുകളാണ്.
അര്‍ഹിക്കുന്നവര്‍ക്ക് പരിഗണന
ഏഴെണ്ണം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പി.എച്ച്.എച്ച്. കാര്‍ഡുകളും.
മുണ്ടക്കയം മാലിയപറമ്പില്‍ സുശീല, പാറത്തോട് കരുകോട്ടയില്‍ മറിയാമ്മ, പാറത്തോട് അല്‍ഫോന്‍സാ നിവാസില്‍ എം. ഗുരുവമ്മാള്‍, ചിറക്കടവ് മൂലകുന്നേല്‍ എം.ടി. ലീലാമ്മ, പാറത്തോട് പനമൂട്ടില്‍ സല്‍മത്ത്, കാഞ്ഞിരപ്പള്ളി വടത്തു കരയില്‍ ബള്‍ക്കീസ്, കാഞ്ഞിരപ്പള്ളി ചെരിപ്പുറത്ത് സീനത്ത്, മണിമല വാഴയില്‍ സോഫി ഏബ്രഹാം, കാഞ്ഞിരപ്പള്ളി മൂലയില്‍ ഷീന തോമസ്, കോരുത്തോട് കളപ്പുരയ്ക്കല്‍, സ്വപ്ന മാത്യു, പാറത്തോട് പുത്തന്‍പറമ്പില്‍ ശാരി, ചിറക്കടവ് പുതുപ്പള്ളില്‍ കെ.എസ്. ലത എന്നിവര്‍ക്കാണ് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിച്ചത്.