ഒറ്റനോട്ടത്തിൽ തോന്നുക ഐശ്വര്യ റായ് തന്നെ. അതെ കണ്ണുകൾ, അതെ നിറം, അതുപോലുള്ള ആകാരവടിവ് അത്രയ്ക്ക് രൂപസാദൃശ്യമാണ് ഇരുവരും തമ്മിൽ. എങ്കിൽ അറിഞ്ഞോളൂ ഇത് ഐശ്വര്യറായ് അല്ല, ഇന്ത്യക്കാരിയുമല്ല.
ഇതാണ് പാക്കിസ്ഥാനി ബിസ്സിനസ്സ് വുമൺ കൺവൽ ചീമ . സ്വന്തം സ്റ്റാർട്ടപ്പ് കമ്പനിയായ മൈ ഇമ്പാക്ട് മിറാറിന്റെ സി ഇ ഓ ആണ് കൺവൽ ചീമ.
സൗദി അറേബിയയിലെ റിയാദിലായിരുന്നു കൺവൽ ചീമയുടെ പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം ലണ്ടനിലും അമേരിക്കയിലും. മാതാപിതാക്കൾ റിയാദിൽ ജോലിയിലായിരുന്നതിനാൽ അധികകാലവും റിയാദിലായിരുന്നു.
ഒരു അന്തരാഷ്ട്രകമ്പനിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം അതും മുന്തിയ ശമ്പളത്തിലുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് കൺവൽ ചീമ ഭർത്താവിനൊപ്പം പാക്കിസ്ഥാനിലേക്ക് പോയതും. അവിടെ സ്വന്തം ബിസ്സിനസ്സ് സ്ഥാപിച്ചതും.
അതേസമയം ഐശ്വര്യറായ് യുമായുള്ള രൂപസാദൃശ്യവും ശബ്ദസമാനതയും താരതമ്യം ചെയ്യുന്നതും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതും കൺവൽ ചീമ ക്ക് തീരെ താൽപ്പര്യമില്ല.